ലക്‌നൗ : രാംലല്ലയുടെ ആദ്യ സൂര്യാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് അയോദ്ധ്യ. ആ നിമിഷത്തിൽ രാമ മന്ത്രത്താൽ മുഖരിതമായിരുന്നു പുണ്യനഗരി. സൂര്യരശ്മി, കണ്ണാടി, ലെൻസ് എന്നിവ കൊണ്ട് ഗർഭഗൃഹത്തിലെ രാമവിഗ്രഹത്തിന്റെ തിരുനെറ്റിയിൽ തിലകം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരുന്നത്. 12 മണിക്ക് തുടങ്ങി എകദേശം 3 മിനിറ്റോളമാണ് സൂര്യാഭിഷേകം നടന്നത്.
റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞരാണ് ഇത്തരമൊരു സാങ്കേതികത വിദ്യ രാമക്ഷേത്രത്തിനുള്ളിൽ ഒരുക്കിയത്. രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പോലും ജയ് ശ്രീറാം വിളികൾ മുഴങ്ങി. ഈ സമയത്ത പാട്ടും നൃത്തവുമായാണ് ക്ഷേത്രത്തിന് പുറത്ത് ഭക്തജനങ്ങൾ ആഘോഷിച്ചത്.
അയോദ്ധ്യയിലുടനീളം നൂറോളം എൽഇഡി സ്‌ക്രീനുകളിൽ രാമനവമി ആഘോഷം സംപ്രേക്ഷണം ചെയ്യ്തു. ട്രസ്റ്റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു.
Discussion about this post