തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനൽ മഴ. 14 ജില്ലകളിലും ഇന്ന് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഈ മാസം 21 വരെ മഴ തുടരുമെന്നാണ് പ്രവചനം. നാളെ മൂന്ന് ജില്ലകളിൽ ശക്തമായ മഴയാകും ലഭിക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക. ഈ സാഹചര്യത്തിൽ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ച തിരിഞ്ഞുള്ള സമയങ്ങളിൽ ആകും മഴ ലഭിക്കുക. മഴയ്ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂടാണ് പകൽ നേരങ്ങളിൽ അനുഭവപ്പെടുന്നത്. അങ്ങിങ്ങായി ഇടയ്ക്ക് വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കുറവില്ല. ഈ സാഹചര്യത്തിൽ തുടർച്ചയായി മഴ ലഭിക്കുമ്പോൾ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post