കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യക്തിഹത്യ നടത്തിയിട്ട് വേണ്ട തനിക്ക് ജയിക്കാൻ. ഉള്ളത് പറഞ്ഞിട്ട് ജയിച്ചാൽ മതി എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
വ്യക്തിഹത്യ നടത്തുന്നവർക്ക് സംരക്ഷണം കൊടുക്കില്ല എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. എവിടെയും താൻ മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ചിട്ടില്ല. എവിടെയും വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുമില്ല. തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിൽ വ്യക്തമാക്കി.
22 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാത്തത് പറഞ്ഞു ജയിക്കേണ്ട കാര്യമില്ല ഉള്ളത് തന്നെ ഒരുപാട് പറയാനുണ്ട്. ആരെയും ആക്ഷേപിച്ചുകൊണ്ട് വളർന്നു വന്നിട്ടുള്ള ആളല്ല. എൽഡിഎഫ് നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ വടകര മണ്ഡലത്തിലെ ജനങ്ങൾ വീഴില്ല എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
Discussion about this post