കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെ
യാണ് അറസ്റ്റ് ചെയ്തത്.
ബോംബ് നിർമ്മിക്കാനുള്ള വെടിമരുന്ന് വാങ്ങിയത് ബാബുവിൽ നിന്നാണെന്നാണ് കണ്ടെത്തൽ. കൂടാതെ രജിലേഷ് ,ജിജോഷ് എന്നിവരാണ് മുഖ്യപ്രതികൾക്ക് വെടിമരുന്ന് കൈമാറിയത് എന്നാണ് വിവരം.
ഇതുവരെ കേസിൽ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്.












