തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ സലിം കുമാർ. സ്വന്തം ആരോഗ്യത്തിന് കലാഭവൻ മണി ഒട്ടും പ്രാധാന്യം നൽകിയിരുന്നില്ലെന്ന് സലീം കുമാർ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സലിം കുമാറിന്റെ തുറന്നു പറച്ചിൽ.
മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്ന ആളാണ് കലാഭവൻ മണിയെന്ന് സലിം കുമാർ വ്യക്തമാക്കി. എന്നാൽ സ്വന്തം ആരോഗ്യത്തിന്റെ കാര്യം വന്നപ്പോൾ വലിയ പ്രാധാന്യം മണി നൽകിയില്ല. മണിയുടെ നിലപാടുകൾ ഇതിനൊരു ഘടകം ആയിരുന്നു. ഒരിക്കൽ മണിയുടെ ഡോക്ടർ വിളിച്ച് അദ്ദേഹത്തോട് ചികിത്സ തേടണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
കലാഭവൻ മണിയ്ക്കും തനിയ്ക്കും ഉണ്ടായത് ഒരേ അസുഖമാണ്. ചികിത്സിച്ചാൽ മാറുമായിരുന്നു. എന്നാൽ പേടികാരണം അതുംകൊണ്ട് നടന്നു. വയ്യാത്ത അവസ്ഥയിലും കസേരയിൽ ഇരുന്നുകൊണ്ടുവരെ സ്റ്റേജ് ഷോകൾ ചെയ്തു. അസുഖവിവരം ആളുകൾ അറിഞ്ഞാൽ അവരെന്ത് വിചാരിക്കും എന്നെല്ലാം മണി ചിന്തിച്ചിരുന്നു. അവസരം നഷ്ടമാകുമെന്നും ഭയന്നിരുന്നുവെന്നും സലിം കുമാർ പറഞ്ഞു.
Discussion about this post