ബംഗളൂരു: ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയായ നേഹ ഹിരമേത്തിനെ സഹപാഠിയായിരുന്ന ഫയാസ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. ലൗജിഹാദാണ് കൊലപാതകത്തിന് പിന്നിലെ മൂലകാരണമെന്ന വിമർശനം ഉയർന്നിട്ടും ഇത് തള്ളുകയാണ് കർണാടക സർക്കാർ.
വ്യാഴാഴ്ചയാണ് ഹുബ്ബള്ളിയിലെ ബിവിബി കോളേജ് കാമ്പസിൽ വെച്ച് 23കാരിയായ മാസ്റ്റേഴ്‌സ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) വിദ്യാർത്ഥിനിയായ നേഹയെ ഫയാസ് ആക്രമിച്ചത്. രക്ഷപ്പെടുന്നതിന് മുമ്പ് ഫയാസ് നേഹയെ ഒന്നിലധികം തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഫയാസ് ആക്രമിച്ചത് മൂലമാണ് യുവതി മരിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതിയായ ഫയാസിനെ വീട്ടുകാർക്ക് അറിയാമെന്നും നേഹയെ പിന്തുടരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലും അവർ ശ്രമിച്ചിരുന്നുവെന്നും ഇരയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.
അവൻ കോളേജിലെ ഒരു പഴയ വിദ്യാർത്ഥിയായിരുന്നു, അവൻ എന്റെ മകളോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു, പക്ഷേ അവൾ അവന്റെ നിർദ്ദേശം നിരസിച്ചു,’ ഹിരേമത്ത് പറഞ്ഞു. അവൾ അവനെ ഇഷ്ടപ്പെട്ടില്ല, അവൾ സാധാരണയായി ഇതിൽ നിന്നെല്ലാം മാറിനിൽക്കുമായിരുന്നു… രണ്ടുപേരും വ്യത്യസ്ത മതിൽപ്പെട്ടവരാണെന്നും അവനുമായി ഒരു ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവൾ അവന്റെ വിവാഹഅഭ്യർത്ഥന നിരസിച്ചു. ദേഷ്യം കാരണം അയാൾ എന്റെ മകളെ കുത്തി.പ്രതിയുടെ പ്രണയാഭ്യർത്ഥന ഇര നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടക്കുന്നതിന് മുമ്പ് ഞങ്ങൾ പ്രതിയുമായി ചർച്ച നടത്തിയിരുന്നു. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിരുന്നുവെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ക്രമസമാധാനപരിപാലനത്തിന്റെ പേരിൽ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
Discussion about this post