വാഷിംഗ്ടൺ: പാകിസ്താന് ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിന്റെ സാങ്കേതികവിദ്യ കൈമാറിയ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. മൂന്ന് ചൈനീസ് കമ്പനികൾക്കും ബെലാറസ് ആസ്ഥാനമായുള്ള സ്ഥാപനത്തിനുമാണ് ഉപരോധമേർപ്പെടുത്തിയത്.
നേരത്തെയും പാകിസ്താന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കാവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും നൽകിയ മൂന്നു ചൈനീസ് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ആഗോള കൂട്ടനശീകരണ ആയുധ നിർവ്യാപനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അന്ന് വ്യക്തമാക്കിയിരുന്നത്. പാകിസ്താൻ അബാബീൽ ബാലിസ്റ്റിക് മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെയായിരുന്നു ഉപരോധം. പാകിസ്താന്റെ സൈനിക നവീകരണ പരിപാടിക്ക് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും പ്രധാനമായും വിതരണം ചെയ്യുന്നത് ചൈനയാണ്.
Discussion about this post