Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുടമാറ്റത്തിൽ രാംലല്ല ഉൾപ്പെടുത്തിയത് വൃത്തികേട്; ഉത്സവങ്ങളെ അശ്ലീലവത്കരിച്ചു; പൗരനെന്ന നിലയിൽ പ്രതിഷേധിക്കുന്നുവെന്ന് പി.എൻ ഗോപീകൃഷ്ണൻ

by Brave India Desk
Apr 20, 2024, 02:57 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൃശ്ശൂർ: പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റത്തിനിടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും രാംല്ലയെയും ഉൾപ്പെടുത്തിയതിനെതിരെ എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ. കുടമാറ്റത്തിൽ രാമക്ഷേത്രം പശ്ചാത്തലമാക്കിയത് സാംസ്‌കാരികമായി നിലവിലുള്ള കരാറിന്റെ നഗ്നമായ ലംഘനം ആണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഗോപീകൃഷ്ണന്റെ പ്രതികരണം.

അയോദ്ധ്യയിലെ രാമക്ഷേത്രവും രാംലല്ലയും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയിലെ പ്രധാനപ്പെട്ട ഇനങ്ങളാണെന്ന് ഗോപീകൃഷ്ണൻ പറഞ്ഞു. അയോദ്ധ്യ ക്ഷേത്രം ഒ്‌രു രാഷ്ട്രീയ പദ്ധതിയാണ്. അതിനെ തൃശ്ശൂർ പൂരത്തിന്റെ ദൃശ്യ, ശ്രാവ്യ, സാംസ്‌കാരിക ഉള്ളടക്കത്തിലേക്ക് ഒളിച്ചു കടത്തിയത് പ്രതിഷേധാർഹമാണ്. ഉത്സവങ്ങളുടെ സൗന്ദര്യശാസ്ത്രത്തേയും സാംസ്‌കാരിക ഉള്ളടക്കത്തേയും അശ്ലീലവത്ക്കരിക്കുന്ന പ്രവൃത്തിയാണതെന്നും ഗോപീകൃഷ്ണൻ കൂട്ടിച്ചേർത്തു.

Stories you may like

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലയാളികളുടെ മനോഘടനയിലെ സാമൂഹിക ജനിതകമാണ് ഉത്സവങ്ങൾ. ഏറ്റവും ചുരുങ്ങിയത് എന്റെ പ്രായത്തിലുള്ള മലയാളി തലമുറ വരേയ്‌ക്കെങ്കിലും . കൊടുങ്ങല്ലൂർ താലപ്പൊലിയും തൃശ്ശൂർ പൂരവും ഉത്രാളിക്കാവ് ഉത്സവവും മച്ചാട് മാമാങ്കവും പെരുവനം പൂരവും ആറാട്ടുപുഴ പൂരവും കൂടൽമാണിക്യം ഉത്സവവും നടന്നു കണ്ട തലമുറയിൽപ്പെടുന്ന ഒരാളാണ് ഞാൻ.
മേൽപ്പറഞ്ഞ ഉത്സവങ്ങൾക്കൊക്കെ മതപരമായ ഒരു അനുഷ്ഠാന വശം ഉണ്ട്. അതേ സമയം ഉത്സവത്തെ ഉത്സവമാക്കുന്നത് ആ അനുഷ്ഠാന വശം അല്ല. ഉത്സവപ്പറമ്പിൽ തടിച്ചുകൂടുന്ന ജനാവലിയിൽ ,ആ അനുഷ്ഠാന വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നവർ നന്നേ കുറവാണ്. തങ്ങളുടെ ഏകാന്തതയെ അലിയിച്ചു കളയുന്ന ഒരു ലോകാന്തതയെ പുൽകുന്ന മനുഷ്യരാണവർ. ജാതി, മത ,സാമ്പത്തിക ,സാമൂഹിക വ്യത്യസ്തതയുള്ള ആ താൽക്കാലിക ആൾക്കൂട്ടമാണ് തൃശ്ശൂർ പൂരത്തിന്റെ അവിഭാജ്യഘടകങ്ങളായ ചെറുപൂരങ്ങളും മഠത്തിലെ വരവും കുടമാറ്റവും ആസ്വദിക്കുന്നത്. അതായത് ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥിക്കുന്ന ആൾക്കൂട്ടവും ക്ഷേത്രവും തമ്മിലുള്ള ബന്ധമല്ല ,ഉത്സവപ്പറമ്പിലെ ജനക്കൂട്ടവും ഉത്സവച്ചടങ്ങുകളും തമ്മിലുള്ളത്. ചുരുക്കത്തിൽ ‘ ആളുകൾ കണ്ടാണ് സാർ, പൂരങ്ങൾ ഇത്ര വലുതായത് ‘ (കടപ്പാട്: കെ ജി എസ് )
ആ ആൾക്കൂട്ടവും ഉത്സവത്തിന്റെ ദൃശ്യ, ശ്രാവ്യ ,സാംസ്‌കാരിക ഉള്ളടക്കവും തമ്മിലുള്ള ,നിയമപരമായി എഴുതപ്പെടാത്ത ,എന്നാൽ സാംസ്‌കാരികമായി നിലവിലുള്ള കരാറിന്റെ നഗ്‌നമായ ലംഘനമാണ് അയോദ്ധ്യയിൽ പുതുതായുണ്ടായ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാംലല്ലയെ അടയാളപ്പെടുത്തിയ കൊടികൾ ഉയർത്തിയതിലൂടെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതർ ചെയ്തിരിക്കുന്നത്.

ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ,വോട്ടവകാശമുള്ള എല്ലാവർക്കും വ്യക്തമായറിയുന്ന സംഗതിയാണ് ,അയോദ്ധ്യയിലെ രാമക്ഷേത്രവും രാംലല്ലയും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയിലെ പ്രധാനപ്പെട്ട ഇനങ്ങളാണെന്നത്. അദ്വാനിയുടെ രഥഘോഷയാത്രയും അതേ തുടർന്നുണ്ടായ വർഗ്ഗീയ കലാപങ്ങളും , ബാബ്‌റി മസ്ജിദിന്റെ തകർച്ചയും എടുത്തുമാറ്റി അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തേയോ രാംലല്ല വിഗ്രഹത്തേയോ കാണാൻ പറ്റില്ല. അതായത് തൃപ്രയാറിലെ , തിരുവില്വാമലയിലെ , കടവല്ലൂരിലെ രാമനല്ല ,അയോദ്ധ്യയിലെ രാംലല്ല. അതിന് പിന്നിൽ മതത്തിന്റേയോ ആത്മീയതയുടേയോ ദൈവശാസ്ത്രത്തിന്റേയോ ചരിത്രം അല്ല വർത്തിക്കുന്നത് .ഒരു രാഷ്ട്രീയ പദ്ധതിയാണ് .

ആ രാഷ്ട്രീയ പദ്ധതിയെ തൃശ്ശൂർ പൂരത്തിന്റെ ദൃശ്യ, ശ്രാവ്യ ,സാംസ്‌കാരിക ഉള്ളടക്കത്തിലേയ്ക്ക് , ആൾക്കൂട്ടം ഇല്ലെങ്കിൽ അർത്ഥശൂന്യമായിപ്പോകുന്ന ഇടത്തേയ്ക്ക് ഒളിച്ചു കടത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഉത്സവങ്ങളുടെ സൗന്ദര്യശാസ്ത്രത്തേയും സാംസ്‌കാരിക ഉള്ളടക്കത്തേയും അശ്ലീലവത്ക്കരിക്കുന്ന പ്രവൃത്തിയാണത്. ഉത്സവ നടത്തിപ്പുകാരും ആസ്വാദകരും തമ്മിലുള്ള കരാറിന്റെ നഗ്‌നമായ ലംഘനമാണത്. ഉത്സവത്തിൽ പങ്കെടുക്കുന്ന ജനക്കൂട്ടം ഉപഭോക്താക്കളല്ല. രാഷ്ട്രീയ പാർട്ടിയുടെ ജാഥയിൽ പങ്കെടുക്കാൻ വന്നവരല്ല. അവർ ഉത്സവത്തിലെ പങ്കാളികൾ ആണ്. ഒന്നാലോചിച്ചാൽ ഉത്സവത്തിന്റെ സാംസ്‌കാരികമായ ഉടമസ്ഥർ അവരാണ്. അതിനാൽ, എന്റെ കൂടി നഗരമായ തൃശ്ശൂരിൽ നടന്ന ഈ വൃത്തികേടിനെതിരെ ഒരു പൗരനെന്ന നിലയിൽ, വ്യക്തിയെന്ന നിലയിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Tags: ayodhyathrissur pooramram templepn gopikrishnan
Share16
Tweet
SendShare

Latest stories from this section

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

ചോരാൻ പാടില്ല ഒന്നും!’; നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം; അസാധാരണ നടപടി

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

Latest News

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies