ചെന്നൈ : മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 വയസ്സുകാരൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ആണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ച് എത്തിയശേഷം ഭാര്യയുമായി വഴക്കുണ്ടാക്കിയ പിതാവിനെയാണ് 15കാരൻ കൊലപ്പെടുത്തിയത്.
തൂത്തുക്കുടി സെൽസിനി കോളനി നിവാസിയായ സത്യമൂർത്തി ആണ് കൊല്ലപ്പെട്ടത്. മൂന്ന് കുട്ടികളുടെ പിതാവാണ് ഇയാൾ. പാചകത്തൊഴിലാളിയായ സത്യമൂർത്തി ദിവസവും മദ്യപിക്കുകയും ഭാര്യ അനസൂയയെ മർദിക്കുകയും കുട്ടികളുമായി വഴക്കിടുകയും പതിവായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇത്തരത്തിൽ ഞായറാഴ്ച രാത്രിയും മദ്യപിച്ച് എത്തി വാഴക്കുണ്ടാക്കുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്ത സത്യമൂർത്തിയെ മൂത്തമകൻ അരിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ തൽക്ഷണം തന്നെ സത്യമൂർത്തി കൊല്ലപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി. തുടർന്ന് പോലീസ് എത്തി ഇയാളുടെ 15 വയസ്സുകാരനായ മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post