കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ ഇടപെടാൻ ആർക്കും ആകില്ല എന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. അവർക്ക് ധൈര്യമുണ്ടെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്ന് ഇടപെട്ടു നോക്കണമെന്നും അപ്പോൾ കാണാം കാര്യങ്ങളെന്നും അമിത് ഷാ ഇരു പാർട്ടികൾക്കും താക്കീത് നൽകി.
പൗരത്വം നൽകുക എന്നത് പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്നതാണ്. അതിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ ഒരു അനുവാദവും ഇല്ല. ഇത്തരത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒരു അധികാരവും ഇല്ലാത്ത ഒരു മേഖലയിലാണ്, ഇടപെടും എന്നും, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്നും പറഞ്ഞു കൊണ്ട് വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ പിണറായി വിജയൻ സർക്കാരും, ബംഗാളിലെ മാമതാ ബാനർജിയും ആം ആദ്മി പാർട്ടിയും ഒക്കെ ഇങ്ങനെ രംഗത്ത് വന്നവരിൽ പെടുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികളെ കൃത്യമായി വെല്ലു വിളിച്ചു കൊണ്ട് അമിത് ഷാ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
അതെ സമയം, ബംഗ്ലാദേശിലെയും മറ്റ് അയൽ രാജ്യങ്ങളിലെയും പാവപെട്ട ബുദ്ധ ഭിക്ഷുക്കൾക്കും ഹിന്ദുക്കൾക്കും ഇന്ത്യൻ പൗരത്വം കിട്ടുന്നതിന് എന്താണ് മമത ദീദിക്ക് ഇത്ര ദണ്ണമെന്നും അമിത് ഷാ ചോദിച്ചു. എന്നാൽ പശ്ചിമ ബംഗാളിലെ നുഴഞ്ഞുകയറ്റം തടയണമെന്ന് ബംഗാൾ ജനത ആഗ്രഹിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കണമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു
Discussion about this post