നിലമ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് വിവാദ നിലമ്പൂർ എം എൽ എ, പി വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു വരുന്നതിനിടയിലാണ് കൂടുതൽ രൂക്ഷമായ വിമർശനവുമായി പി വി അൻവർ രംഗത്ത് വന്നിരിക്കുന്നത്.
രാഹുൽ ഗാന്ധിക്ക്, ഗാന്ധി കുടുംബവുമായി ഒരു ബന്ധവും ഇല്ലെന്നും, അദ്ദേഹത്തിന്റെ കുടുംബ പേര് ഗണ്ടി എന്നാണെന്നും വ്യക്തമാക്കിയാണ് പി വി അൻവർ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ രാഹുൽ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്.
സംഘപരിവാർ അല്ല രാഹുൽ ഗാന്ധിക്ക് ശത്രുവെന്നും .പിണറായി വിജയനാണെന്നും . സ്വന്തം നാട്ടിൽ നിന്ന് ഓടി ഒളിച്ച്, അവിടെ ബിജെപിക്ക് വളരാനുള്ള നിലവുമൊരുക്കി,വളം വാരിയിട്ട് വെള്ളവും കോരിയിട്ടാണ് വയനാട്ടിലേക്ക് അദ്ദേഹം വണ്ടി കയറിയതെന്നും രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് പി.വി അന്‍വര്‍ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ ഡി എൻ എ ടെസ്റ്റ് നടത്തണം എന്ന് പറഞ്ഞത് തിരുത്താൻ പോലും തയ്യാറല്ലെന്നും പിന്നല്ലേ പോസ്റ്റ് പിൻവലിക്കുന്നതെന്നും, അതിനെ കുറിച്ച് ആലോചിക്കുകയെ വേണ്ട എന്നും വ്യക്തമാക്കിയാണ് പി വി അൻവർ തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചത്.
എന്തായാലും ഇതോടു കൂടെ ബി ജെ പി ക്കെതിരെ നിലവിൽ വന്ന ഇൻഡി സഖ്യത്തിന് ഏറ്റവും വലിയ ശത്രുക്കൾ സ്വന്തം ഘടക കക്ഷികൾ തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്









Discussion about this post