തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. കള്ളപ്പണകേസിൽ ഇന്ന് രാവിലെ ഹാജരാകാനായിരുന്നു ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നത്. തുടർച്ചയായ നാലാം തവണയാണ് വർഗ്ഗീസ് ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണ് ഇപ്പോഴത്തെ വിവരം . കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് കാട്ടി ഇഡിയ്ക്ക് അദ്ദേഹം മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തിരുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ ഇഡി വർഗ്ഗീസിന്റെ മൊഴിയെടുത്തിരുന്നു . 25ലേറെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വർഗ്ഗീസിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. പാർട്ടിയുടെ ആസ്തി അക്കൗണ്ട് വിവരങ്ങൾ കൊണ്ടുവരണമെന്നും ഇ.ഡി. ആവശ്യപ്പെട്ടിരുന്നു.
Discussion about this post