കൊൽക്കത്ത: കോടതി പരിസരത്ത് പൊട്ടിക്കരഞ്ഞ് ബലാത്സംഗ- ഭൂമി തട്ടിപ്പ് കേസുകളിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാൻ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബാസിർഹട്ടിലെ സിബിഐ കോടതിയിൽ ഹാജരാക്കിയ വേളയിൽ ആയിരുന്നു സംഭവം. കഴിഞ്ഞ രണ്ട് മാസക്കാലമായി ഷാജഹാൻ ഷെയ്ഖ് ജയിലിലാണ്.
പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ആയിരുന്നു ഷെയ്ഖ് ഷാജഹാനെ കോടതിയിൽ എത്തിച്ചത്. ഇയാളെ കാണാൻ കോടതി പരിസരത്ത് മകളും എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കി തിരികെ പോകുന്നതിനിടെ ഷാജഹാൻ മകളെ കണ്ടു. ഇതോടെ പൊട്ടിക്കരയുകയായിരുന്നു.
ഫെബ്രുവരി 26 നായിരുന്നു ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ഇഡി അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 55 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്. വലിയ നിയമപോരാട്ടിനൊടുവിലായിരുന്നു ഇഡിയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യാൻ അനുമതി ലഭിച്ചത്. ഇതിന് പിന്നാലെ സിബിഐയും അറസ്റ്റ് രേഖപ്പെടുത്തകയായിരുന്നു.
അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ ഷാജഹാൻ ഷെയ്ഖിനെ പരിഹസിച്ച് ബിജെപിയും രംഗത്ത് എത്തി.
Discussion about this post