ശ്രീനഗര്‍: ബിജെപി പ്രവര്‍ത്തകരെ ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയ്ക്ക് കൈമാറുമെന്ന് കശ്മീര്‍ എംഎല്‍എയുടെ ഭീഷണി. കശ്മീരിലെ സ്വതന്ത്ര എംഎല്‍എ അബ്ദുള്‍ റാഷിദ് എന്‍ജിനീയറുടേതാണ് മുന്നറിയിപ്പ്.
പുല്‍വാമയില്‍ തീവ്രവാദികളും ഇന്ത്യന്‍ സുരക്ഷാ സേനയും തമ്മിലുളള വെടിവെയ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് റാഷിദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി.ബിജെപി പ്രവര്‍ത്തകരും റാഷിദും തമ്മില്‍ സംഘര്ഷമുണ്ടായപ്പോഴായിരുന്നു ഭീഷണി.
റാഷിദിനെതിരേ കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കശ്മീരിലെ ബിജെപി നേതൃത്വം. എന്നാല്‍ താന്‍ ലഷ്കര്‍ ഇ തോയിബ എന്നല്ല ഉദ്ദേശിച്ചതെന്നും ഉറുദുവില്‍ ലഷ്കര്‍ എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും വിശദീകരിച്ച് അബ്ദുള്‍ റാഷിദ് രംഗത്തെത്തി.
Discussion about this post