ലോകം മാറ്റത്തിന്റെ പാതയിലാണ്. ഓരോ ദിവസവും പുതിയതെന്തെങ്കിലും കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് മനുഷ്യൻ. പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ജപ്പാൻകാർ. പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട് ജപ്പാൻകാർ എന്നും ലോകത്തെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ ഒരു ‘ഫ്യൂച്ചറിസ്റ്റിക്’ നഗരത്തെ തന്നെ സൃഷ്ടിച്ചുകൊണ്ട് വീണ്ടും ലോകത്തെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജപ്പാൻ.
ജപ്പാനിലെ ഫുജി പർവതത്തിന് താഴെയായി ആണ് ഇത്തരമൊരു നഗരം സൃഷ്ടിക്കുന്നത്. ഇതിനായി 82,000 കോടിയാണ് മാറ്റി വച്ചിരിക്കുന്നത്. ഭാവി ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നഗരം’ എന്ന ആശയത്തിലാണ് ഇത്തരമൊരു നഗരം സൃഷ്ടിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ‘വാവൻ സിറ്റി’ അഥവ ‘നെയ്‌തെടുത്ത നഗരം’ എന്നാണ് ഈ നഗരത്തിന് പേര് നൽകിയിരിക്കുന്നത്. ഒട്ടോ മൊബൈൽ രംഗത്തെ ഭീമനായ ടൊയോട്ടയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഡ്രൈവർമാർ ആവശശ്യമില്ലാത്ത ‘ഇ- പാലറ്റുകൾ’ എന്ന സ്വയം ചലിക്കുന്ന വാഹനങ്ങളുടെ ശേഖരമാണ് വോവൻ സിറ്്‌റിയുടെ ഏറ്റവും വലിയ പ്രത്യേകത. നഗരത്തിലെ 3600 ഓളം വരുന്ന പൗരന്മാർ ഈ വർഷം അവസാനത്തോടെ ഇവിടേയ്ക്ക് താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ. പതിയെ 2000ത്തോളം വ്യക്തികളെ താമസിപ്പിക്കാൻ പാകത്തിന് നഗരത്തെ വിപുലീരിക്കുകയെന്നതാണ് ലക്ഷ്യം.
പ്രത്യേകം രൂപകൽപ്പന ചെയ്ത റോബോട്ടിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ളതാണ് നഗരത്തിന്റെ നിർമ്മാണം. പരമ്പരാഗത ജാപ്പനീസ് വാസ്തു വിദ്യയും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് നഗരത്തിന്റെ നിർമ്മാണം. ദൈംനംദിന ജോലികൾക്ക് സഹായിക്കുന്ന ഇൻഹോം റോബോട്ടിക്‌സ് സൗകര്യവും ഉണ്ടായിരിക്കും.
മൂന്ന് തരം റോഡുകളാണ് ഇവിടെയുണ്ടാകുക. ഒന്നിൽ കാൽനട യാത്രക്കാർ മാത്രമായിരിക്കും സഞഞ്ചരിക്കുക. രണ്ടാമത്തേത് അതിവേഗ ഗതാഗതത്തിനും മൂന്നാമത്തേത് വേഗത കുറഞ്ഞ ഗതാഗതത്തിനും ഉപയോഗിക്കും. സീറോ എമിഷൻ വാഹനങ്ങൾ മാത്രമേ ഇവിടെ ഗതാഗതത്തിനായി ഉപയോഗിക്കുക. പ്രായമായവർക്കായി പ്രത്യേകം കാറുകളും വീൽചെയറിനായുള്ള സൗകര്യങ്ങളും നഗരത്തിലുണ്ടാകും.
Discussion about this post