ലക്‌നൗ: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് നിന്നും നാമനിർദേശപത്രിക സമർപ്പിക്കും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലക്‌നൗ മണ്ഡലത്തിൽ നിന്നാണ് രാജ്‌നാഥ് സിംഗ് ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത്. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി രാജ്‌നാഥ് സിംഗ് മണ്ഡലത്തിൽ രണ്ട് കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തും.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും നാമനിർദേശ പത്രിക സമർപ്പണ വേളയിൽ ഉണ്ടായിരിക്കും. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് ലക്‌നൗവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ പൂനം ശത്രുഘ്‌നൻ സിൻഹയെയാണ് രാജ്‌നാഥ് സിംഗ് പരാജയപ്പെടുത്തിയത്. അന്ന് ആറ് ലക്ഷത്തിലധികം വോട്ടുകളാണ് അദ്ദേഹം നേടിയത്. 2014ൽ നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ റിത ബഹുഗുണ ജോഷിയെ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റുറപ്പിച്ചിരുന്നു.
Discussion about this post