ന്യൂഡൽഹി: കോവിഡ് മഹാമാരിയെ ഇന്ത്യ കൈകാര്യം ചെയ്ത രീതിയും രാജ്യത്തിന്റെ ചാന്ദ്രയാൻ ദൗത്യവും കണ്ടതിന് ശേഷം വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ കാഴ്ച്ചപ്പാട് മാറിയെന്ന് വവിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രാജ്യത്തിന്റെ ഈ അഭിമാന നേട്ടങ്ങൾ അവരിൽ വലിയ സ്വാധീനം ചെലുത്തി. ഇന്ത്യയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ലോകത്തിലെ എവിടെയാണെങ്കിലും അവർ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് നമ്മുടേത്. സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ നാം അഞ്ചാം സ്ഥാനത്താണ്. വളരെ പെട്ടെന്ന് തന്നെ നാം മൂന്നാം സ്ഥാനത്തെത്തും. എന്താണ് നമ്മുടെ മാതൃരാജ്യം ചെയ്യുന്നതെന്ന് വിദേശത്തുള്ളവരെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്തെല്ലാം തീരുമാനങ്ങളാണ് നമ്മുടെ രാജ്യം എടുക്കുന്നതെന്ന് ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിനങ്ങളിൽ നാം ആഗ്രഹിക്കുന്ന തരത്തിൽ നമ്മുടെ ഭാവിയെ മാറ്റാൻ പോവുകയാണെങ്കിൽ അത് നമ്മുടെ ഇടയിൽ മാത്രം ചർച്ച ചെയ്യുന്ന ഒരു കാര്യമല്ല. ചുറ്റുമുള്ള ആറ് കോടി ജനങ്ങളുടെയും സംസാര വിജയമായി മാറുകയാണ്. ഭാരതത്തിന്റെ പ്രാധാന്യമാണ് ഇതിൽ തെളിയുന്നത്’- ജയശങ്കർ പറഞ്ഞു.
ഇന്ത്യയുടെ സാങ്കേതിക മികവിൽ ലോകം മുഴുവൻ ആകൃഷ്ടരാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേട്ടങ്ങളാണ് കോവിഡ് മാനേജ്മെന്റും ചന്ദ്രയാൻ 3 ദൗത്യവും. ചാന്ദ്രയാൻ 3 വിദേശത്ത് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post