ബിഗ് ബാഷ് ലീഗിലെ ആവേശകരമായ സിഡ്‌നി ഡെർബിയിൽ സിഡ്‌നി സിക്‌സേഴ്‌സിനായി ഒന്നിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്തും പാക് താരം ബാബർ അസമും തമ്മിലുള്ള രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മത്സരത്തിൽ ഇരുവരും ചേർന്ന് സിക്‌സേഴ്‌സിന് മികച്ച തുടക്കം നൽകിയെങ്കിലും ഫീൽഡിംഗിനിടെയുണ്ടായ ചില സംഭവങ്ങളാണ് ആരാധകരെ ചിരിപ്പിച്ചത്.
പതിനാറാം ഓവറിലെ ഒരു പന്ത് ബൗണ്ടറിയിലേക്ക് നീങ്ങിയപ്പോൾ സ്മിത്തും ബാബറും ഇരുവശങ്ങളിൽ നിന്നും ഓടിയെത്തി. ബാബർ ഡൈവ് ചെയ്ത് പന്ത് തടുക്കുമെന്ന് സ്മിത്ത് കരുതിയെങ്കിലും ബാബർ പന്തിനൊപ്പം ഓടുക മാത്രം ചെയ്തു. പന്ത് ബൗണ്ടറി കടന്നതോടെ സ്മിത്ത് അവിശ്വസനീയതയോടെ കൈകൾ ഉയർത്തി ബാബറിനെ നോക്കി നിൽക്കുന്ന ദൃശ്യം വൈറലായി.
തൊട്ടടുത്ത പന്തിൽ അതെ പോലെ തന്നെ ഷോട്ട് വന്നപ്പോൾ സ്മിത്ത് പന്ത് തടുത്ത് എറിയാൻ ഒരുങ്ങുമ്പോൾ ബാബർ അബദ്ധത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ ചാടിവീണു. വലിയൊരു കൂട്ടിയിടി ഉണ്ടാകുമായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. ചെംതായാലും ഫീൽഡിംഗിലെ പിഴവുകൾ ബാറ്റിംഗിൽ ഇരുവരും തീർത്തു. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിലധികം സ്കോർ ചെയ്തു.
ബിബിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (39 പന്ത്) അദ്ദേഹം നേടുകയും ചെയ്തു. സ്ട്രൈക്ക് റേറ്റിന്റെ പേരിൽ വിമർശനം നേരിടുന്ന ബാബർ അസം 39 പന്തിൽ 47 റൺസ് നേടി പുറത്തായി. ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്ന് 201 റൺസാണ് ബാബറിന്റെ സമ്പാദ്യം.
https://twitter.com/i/status/2012096449878577250













Discussion about this post