വാഷിംഗ്ടൺ : യുഎസ് ഇറാനിൽ ആക്രമണം നടത്തുമെന്ന സൂചനകൾക്ക് പിന്നാലെ ഇറാൻ 800 വധശിക്ഷകൾ നിർത്തിവച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കിയ ട്രംപ് ആ മികച്ച തീരുമാനത്തെ അഭിനന്ദിക്കുന്നതായും അറിയിച്ചു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിലേക്ക് പോകുന്നതിനുമുമ്പ് വൈറ്റ് ഹൗസ് സൗത്ത് ലോണിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച വേളയിലായിരുന്നു ട്രംപ് ഇറാന്റെ തീരുമാനത്തെ അഭിനന്ദിച്ചത്.
“ഇറാൻ 800-ലധികം പേരുടെ തൂക്കിലേറ്റൽ റദ്ദാക്കി. അവർ ഇന്നലെ 800-ലധികം പേരെ തൂക്കിലേറ്റാൻ പോകുകയായിരുന്നു, അവർ അത് റദ്ദാക്കിയ വസ്തുതയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, ഇറാനിലെ സ്ഥിതിഗതികൾ ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” എന്നും ട്രംപ് മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചു. അതേസമയം ഇറാൻ നിർത്തിവെച്ച വധശിക്ഷകൾ പുനരാരംഭിച്ചാൽ ‘ഗുരുതരമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.











Discussion about this post