അണ്ടർ-19 ലോകകപ്പിലെ ഇംഗ്ലണ്ട് – പാകിസ്ഥാൻ മത്സരത്തിൽ ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ച ഒരു അവിശ്വസനീയ റണ്ണൗട്ട് നടന്നു. ജയിക്കാൻ സാധ്യതയുണ്ടായിരുന്ന കളി പാകിസ്ഥാൻ കൈവിട്ടത് ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടാണെന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഹരാരെയിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 211 റൺസ് പിന്തുടരുകയായിരുന്നു പാകിസ്ഥാൻ. ക്യാപ്റ്റൻ ഫർഹാൻ യൂസഫിന്റെ (65) പോരാട്ടവീര്യത്തിലും മധ്യനിര തകർന്നതോടെ പാകിസ്ഥാൻ സമ്മർദ്ദത്തിലായി. ഒടുവിൽ അവസാന വിക്കറ്റിൽ അലി റാസയും മോമിൻ ഖമറും ചേർന്ന് പൊരുതുന്നതിനിടെയാണ് ആ വിചിത്രമായ പുറത്താകൽ നടന്നത്.
മത്സരത്തിന്റെ 47-ാം ഓവറിൽ പാകിസ്ഥാൻ 173/9 എന്ന നിലയിൽ നിൽക്കെയായിരുന്നു ആ രംഗം. ഒരു ഷോട്ട് കളിച്ചതിന് പിന്നാലെ അലി റാസ ക്രീസിന് പുറത്തേക്ക് അനാവശ്യമായി നടന്നുനീങ്ങി. റണ്ണിനായി ശ്രമിക്കുകയോ പന്തിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ആയിരുന്നില്ല അദ്ദേഹം ചെയ്തത്, മറിച്ച് സാഹചര്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ക്രീസിന് പുറത്തേക്ക് നടക്കുകയായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ തോമസ് റൂ ഒട്ടും സമയം കളയാതെ സ്റ്റമ്പ് തെറിപ്പിച്ചു. താൻ ഔട്ടായെന്ന് അറിഞ്ഞിട്ടും റാസ ക്രീസിലേക്ക് തിരിച്ചുകയറാൻ ശ്രമിച്ചതുപോലുമില്ല എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇതിനോടകം തന്നെ വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
https://twitter.com/i/status/2012227654775365969













Discussion about this post