പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യത്ത് നിലവില്‍ ഒരാള്‍ക്ക് മാത്രമേ പൊതുവായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ളൂ, അതും മാന്‍ കീ ബാത്തിലൂടെ. മറ്റൊരാള്‍ക്കും അതു ചെയ്യാനുള്ള അവകാശമില്ല- കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
അസഹിഷ്ണുതാ വിവാദത്തില്‍ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന് പിന്തുണ നല്‍കുന്നതായും കെജ്രിവാള് പറഞ്ഞു. അസഹിഷ്ണുതാ വിവാദത്തില്‍ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ പറഞ്ഞത് ശരിയാണെന്ന് കെജ്രിവാള് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യമെന്നത് ഒരു തമാശമാത്രമാണെന്ന് കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Karan Johar right. Only one person in this country can publicly talk abt his mann ki baat. No one else can do that https://t.co/V7uPl2o0Xr
— Arvind Kejriwal (@ArvindKejriwal) January 22, 2016
Discussion about this post