പാറ്റ്ന: രാജധാനി എക്സ്പ്രസില്‍ വച്ച് ദമ്പതികളെ അപമാനിച്ചതിന് ബിഹാറിലെ ജെ.ഡി(യു)എംഎല്‍എ സര്ഫാരസ് അലാമിനെ പാര്‍ട്ടി സസ്പെന്റ് ചെയ്തു. എം.പിയായാലും എംഎല് എയായാലും ആരും നിയമത്തെക്കാള്‍ വലുതല്ല. പൊലീസിന് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരമുണ്ടെന്ന് ബിഹാര്‍ മുഖ്യ മന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
അലാം ഒളിവിലാണ്. വീട്ടുകാര്‍ക്കും അലാം എവിടെയാണെന്ന് അറിവില്ല. ഫോണ്‍ സ്വിച്ച്ഓഫാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുവാഹട്ടി-ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ വച്ച് ദമ്പതികളെ അപമാനിച്ചതിന് അലാമിനെതിരെ കേസെടുത്തത്.
ജനുവരി 18ന് എംഎല്‍എയോട് ഓഫീസിലേക്ക് സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണണമെന്ന് അറിയിച്ചിരുന്നു എന്നാല്‍ അലാമിന്റെ ഭാഗത്തു നിന്നും ഒരു മറുപടിയും ലഭിച്ചില്ല. അതില്‍ നിന്നു തന്നെ സംഭവത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായതായി നിതീഷ് കുമാര്‍ പറഞ്ഞു.
ബിഹാറിലെ ജോക്കിഹാട്ട് എംഎല്‍എയും ആര്‍ജെഡി എം.പി മുഹമ്മദ് തസ്ലീമിന്റെ മകനുമായ അലാമിന് മൊഴി രേഖപ്പടുത്താനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
Discussion about this post