ന്യൂഡൽഹി: മാലദ്വീപിലെ ഇന്ത്യൻ വ്യോമഗതാഗതത്തെ കുറിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണിന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യ. 2019ൽ ഇന്ത്യൻ സൈനിക ഹെലികോപ്ടർ പൈലറ്റുമാർ അനധികൃത ഓപ്പറേഷൻ നടത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം മാലിദ്വീപിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗസ്സൻ മൗമൂണിന്റെ അവകാശവാദം. ആരോപണത്തെ പ്രസ്താവനയിലൂടെ ഇന്ത്യ തള്ളി.
മാലിദ്വീപിൽ ഇന്ത്യൻ സൈനികർ പ്രവർത്തിക്കുന്ന രണ്ട് ഹെലികോപ്ടറുകളിൽ ഒന്ന് അനുമതിയില്ലാതെ തിമരാഫുഷിയിൽ ഇറക്കിയെന്ന് മൗമൂൺ ആരോപിച്ചു. തനിക്ക് ഇതേപ്പറ്റി അറിയാമായിരുന്നു. ദേശീയ സുരക്ഷാ സേവനങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റി അവലോകനം ചെയ്തിരുന്നതായും അദ്ദേഹം ആരോപിച്ചു.
എന്നാൽ, മാലിദ്വീപിലെ ഇന്ത്യൻ വ്യോമയാന പ്ലാറ്റ്‌ഫോമുകൾ കൃത്യമായ നടപടിക്രമങ്ങൾക്കനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുന്നത്. മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന്റെ (എംഎൻഡിഎഫ്) അനുമതിയോടെ തന്നെയാണ് ഹെലികോപ്ടറുകൾ പ്രവർത്തനംം നടത്തുന്നത്. തിമറഫുഷിയിൽ അനുമതിയില്ലാതെ ഹെലികോപ്ടർ പറത്തിയെന്ന മാലിദ്വീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Discussion about this post