ന്യൂഡൽഹി: ഭൂമിയിലേക്ക് ആഞ്ഞു വീശിയ സൗരക്കാറ്റിന് കാരണമായ സൂര്യനിലെ സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങൾ ഇന്ത്യയ്ക്കും. രാജ്യത്തിന്റെ ബഹിരാകാശ പേടകങ്ങളായ ആദിത്യ എൽ 1 ഉം ചാന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങളിൽ ചിലത് ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ആയിരുന്നു സൗരക്കാറ്റിന് കാരണമായ പൊട്ടിത്തെറികൾ ഉണ്ടായത്. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയാണ് സൂര്യനിലെ സ്‌ഫോടനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇതിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ബരിരാകാശ പേടകങ്ങൾക്കും ചിത്രങ്ങൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കുന്നത്.
ആദിത്യ എൽ 1 ന്റെ ആസ്‌പെക്‌സ് (എംസ്പിഇഎക്‌സ്) എന്ന പേയ്‌ലോഡിലാണ് ചിത്രങ്ങൾ പതിഞ്ഞത്. നാസയ്ക്ക് സമാനമായ രീതിയിൽ ഉള്ള ചിത്രങ്ങൾ ആയിരുന്നു ഇവ്. ചാന്ദ്രയാൻ രണ്ടിന്റെ എക്‌സ്എസ്എം എന്ന പേലോഡ് ആണ് സൂര്യനിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തിയത് എന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ചയായിരുന്നു ഭൂമിയിൽ സൗരക്കാറ്റ് വീശിയത്. ഇതിന്റെ ഭാഗമായുള്ള സൗരജ്വാലയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രകടം ആയിരുന്നു. സൂര്യനിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയ്ക്ക് ശേഷം കാന്തിക ക്ഷേത്രത്തിൽ നിന്ന് ബഹിരാകാശത്തേക്ക് പുറന്തള്ളുന്ന സോളാർ പ്ലാസ്മയുടെ മേഘങ്ങളാണ് ഗ്രഹങ്ങളുടെ കാന്തിക വലയങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് സൗരക്കാറ്റ് ഉണ്ടാകുന്നത്.
Discussion about this post