റിപ്പബ്ലിക് ദിനത്തില്‍ നേപ്പാളിന് ഇന്ത്യയുടെ സമ്മാനം. നാല്‍പ്പത് ആംലന്സുകളും എട്ട് ബസുകളുമാണ് റിപ്പബ്ളിക് ദിനത്തോടനുനബന്ധിച്ച് ഇന്ത്യ നേപ്പാളിന് കൈമാറിയത്. നേപ്പാളിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്കായാണ് ആംബുലന്‍സ് നല്‍കിയത് . കാഠ്മണ്ഡുവില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ രഞ്ജിത്ത് റേയ് വാഹനങ്ങളുടെ താക്കോല്‍ നേപ്പാളിന് ് കൈമാറി. 2500ഓളം പേര് ചടങ്ങില്‍ പങ്കെടുത്തിരുന്നു.നേപ്പാളിലെ വിവിധ പബ്ലിക്ക് ലൈബ്രറികള്‍ക്കായി പുസ്തകങ്ങളും ഇന്ത്യ സംഭാവന ചെയ്തു.
Discussion about this post