ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ശ്രദ്ധേയമണ്ഡലമായ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബഹുദൂരം മുന്നിലെത്തി എൻഡിഎ സ്ഥാനാർത്ഥി മനോജ് തിവാരി. പോസ്റ്റൽ വോട്ടുകൾക്കു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങിക്കഴിഞ്ഞു.
നിയമസഭ ഭരിക്കുന്ന ആംആദ്മി പാർട്ടിയുടെ അടക്കം പിന്തുണയോടെ കോൺഗ്രസിന്റെ യുവനേതാവായ കനയ്യ കുമാറാണ് രണ്ടാം സ്ഥാനത്ത്. ആകെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലാണ് മത്സരം നടക്കുന്നത്. നാല് സീറ്റിൽ എൻഡിഎയും മൂന്ന് സീറ്റിൽ ഇൻഡി മുന്നണിയുമാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം ലീഡ് നിലനിർത്തുന്നത്.
Discussion about this post