ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ വാരണാസിയിൽ ഹാട്രിക് വിജയത്തോട് അടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ അജയ് റാലിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ മിനിറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കേവല വോട്ടുകൾക്ക് മുന്നിട്ടുനിന്നുവെങ്കിലും കൂടുതൽ ബൂത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ പ്രധാനമന്ത്രി ശക്തി തെളിയിച്ച് മുന്നിലെത്തുകയായിരുന്നു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 479,505 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ സമാജ്വാദി പാർട്ടിയുടെ (എസ്പി) ശാലിനി യാദവിനെയും മൂന്നാം സ്ഥാനത്തെത്തിയ അജയ് റായിയെയും പരാജയപ്പെടുത്തി പ്രധാനമന്ത്രി മോദി സീറ്റ് നേടി. 2014ൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ 371,784 വോട്ടുകൾക്കാണ് പ്രധാനമന്ത്രി പരാജയപ്പെടുത്തിയത്.
Discussion about this post