ഭോപ്പാൽ: മദ്ധ്യപ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യകാല ട്രെൻഡുകൾ പുറത്ത് വരുമ്പോൾ മദ്ധ്യപ്രദേശിൽ സമ്പൂർണ്ണ തേരോട്ടവുമായി ബി ജെ പി.ഇത് വരെയുള്ള റിസൾട്ട് പരിശോധിക്കുമ്പോൾ 29 സീറ്റുകളിലും ബി.ജെ.പി മുന്നിട്ട് നിൽക്കുകയാണ്. മികച്ച ഭൂരിപക്ഷത്തോടെ നിൽക്കുന്നത് കൊണ്ട് പൂർണ്ണമായും ബി ജെ പി തൂത്തുവാരും എന്നത് മദ്ധ്യപ്രദേശിൽ ഉറപ്പിക്കുകയാണ്.
വോട്ടെണ്ണലിൻ്റെ ആദ്യകാല ട്രെൻഡ് അനുസരിച്ച്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുകയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
Discussion about this post