ഭുവനേശ്വർ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒഡീഷയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് സൂചന. വോട്ടെണ്ണൽ ആദ്യ മൂന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ബിജെപിയ്ക്ക് വ്യക്തമായ മേൽക്കെ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ പ്രകാരം ആകെയുള്ള 132 സീറ്റുകളിൽ 67 സീറ്റുകളിൽ ബിജെപിയും 49 സീറ്റിൽ ബിജെഡിയും 13 സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ സിപിഐഎമ്മും ഐഎൻഡി 2 സീറ്റിലുമാണ് ലീഡ് ഉയർത്തുന്നത്.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോൽ കാണാതായത് ഉൾപ്പെടെ പല വിഷയങ്ങളും ബിജെപി ഉന്നയിച്ചത് വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ.
Discussion about this post