അഹമ്മദാബാദ്: ഗാന്ധിനഗറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേത് മിന്നും വിജയം. ഏഴ് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ മണ്ഡലത്തിൽ വിജയിച്ചത്. 1,10,972 വോട്ടുകൾ ആയിരുന്നു അദ്ദേഹം നേടിയത്.
കോൺഗ്രസ് നേതാവ് സോനാൽ രമൻഭായ് പട്ടേൽ ആയിരുന്നു മണ്ഡലത്തിൽ അമിത് ഷായുടെ എതിർ സ്ഥാനാർത്ഥി. രമൻഭായിയെ 2,66,256 വോട്ടിലേക്ക് ഒതുക്കിക്കൊണ്ട് ആയിരുന്നു അമിത് ഷായുടെ തേരോട്ടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി അമിത് ഷായ്ക്ക് ആറ് ലക്ഷത്തിലധികം വോട്ടുകൾ ആണ് അധികമായി ലഭിച്ചത്. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ചര ലക്ഷം വോട്ടുകൾക്കായിരുന്നു അമിത് ഷാ വിജയിച്ചത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്, മുതിർന്ന നേതാവ് എൽകെ അദ്വാനി എന്നിവർ മത്സരിച്ച മണ്ഡലം ആയിരുന്നു ഗാന്ധിനഗർ. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം ആയിരുന്നു ബിജെപി കാഴ്ചവച്ചത്. പോർബന്ദറിൽ കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. 6,25,962 വോട്ടുകൾ ആയിരുന്നു മണ്ഡലത്തിൽ അദ്ദേഹത്തിന് ലഭിച്ചത്.
Discussion about this post