ന്യൂയോർക്ക്: ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള താരാപഥം കണ്ടെത്തി ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ്. ജാഡ്‌സ്- ജിസ്- സെഡ് 14-0 (JADES-GS-z14-0) എന്ന താരാപഥമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഏറ്റവും അകലെയുള്ള താരപഥത്തെ കണ്ടെത്തിയതിനുള്ള റെക്കോർഡ് കൂടിയാണ് ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് തിരുത്തിയിരിക്കുന്നത്.
ജാഡ്‌സ്- ജിസ്- സെഡ് 14-0 യ്ക്ക് 1600 പ്രകാശവർഷം ദൂരം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ബിഗ് ബാങ്കിന് ശേഷം ഇതിന് 290 മില്യൺ വർഷം പഴക്കം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാധാരണയായി താരാപഥങ്ങളിൽ ഭൂരിഭാഗവും തിളങ്ങുന്നത് അവ ഉത്പാദിപ്പിക്കുന്ന വാതകം തമോദ്വാരത്തിലേക്ക് വീണ് ഉണ്ടാകുന്നതാണ്. എന്നാൽ ജാഡ്‌സ്- ജിസ്- സെഡ് 14-0 യുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണെന്ന് ഗവേഷകർ പറയുന്നു. ചെറു നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം ആണ് താരാപഥത്തെ ഏറെ തിളക്കമുള്ളതാക്കുന്നത്.
നമ്മുടെ ഭൂമി ഉണ്ടായിട്ട് 13.8 ബില്യൺ വർഷം ആയിട്ടുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങിനെയെങ്കിൽ പ്രായത്തിന്റെ രണ്ട് ശതമാനം മാത്രമുള്ളപ്പോഴാണ് ഈ താരപഥത്തെ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ വലിയ നേട്ടം കൂടിയാണ് ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് സ്വന്തമാക്കിയിരിക്കുന്നത്. 6.5 മീറ്റർ വീചിയുള്ള പ്രൈമറി മിററും, സെൻസിറ്റീവ് ഇൻഫ്രാറെഡ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ടെലിസ്‌കോപ്പ് ക്ഷീരപഥം കണ്ടെത്തിയിട്ടുള്ളത്. ബിഗ് ബാംഗിന് ശേഷം 325 മില്യൺ വർഷം പഴക്കമുള്ള താരാപഥം കണ്ടുപിടിച്ചായിരുന്നു ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പ് നേരത്തെ റെക്കോർഡിട്ടത്.
2021 ലായിരുന്നു ജെയിംസ് വെബ് ടെലസ്‌കോപ്പ് പ്രവർത്തനം ആരംഭിച്ചത്. നാസയും, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളും സംയുക്തമായിട്ടായിരുന്നു ടെലസ്‌കോപ്പ് നിർമ്മിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും ആദ്യമായി ജ്വലിച്ച നക്ഷത്രത്തെ കണ്ടെത്തുകയായിരുന്നു ഇത് നിർമ്മിച്ചതിന്റെ പ്രധാന ലക്ഷ്യം.
Discussion about this post