ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിന്ദനങ്ങൾ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഫോണിൽ വിളിച്ചാണ് പുടിൻ മോദിയെ അഭിനന്ദിച്ചത്. മൂന്നാംമൂഴത്തിൽ ഇത് ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനായി മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച പിന്തുണയാണ് ഈ ജനവിധി എന്ന് പുടിൻ പറഞ്ഞു.
‘മൂന്നാം തവണയും അധികാരത്തിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന് എന്റെ ഹൃദയത്തിൽ തോട്ടുള്ള അഭിന്ദനങ്ങൾ. ആഗോളവേദിയിൽ ഇന്ത്യയുടെ താത്പര്യങ്ങൾ ഇനിയും സംരക്ഷിക്കപ്പെടും. ഈ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിൽ മോദിക്കുള്ള വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായുള്ള റഷ്യയ്ക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇനിയും വർദ്ധിക്കും. നിലവിലുള്ള പ്രതിസന്ധികൾ നേരിടാൻ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കും ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിൻ പറഞ്ഞു.
മറ്റ് ആഗോള നേതാക്കളും പ്രധാനമന്ത്രി മോദിക്കും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും മോദിയെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയും യുകെയും വളരെ അടുത്ത സൗഹൃദം പങ്കിടുന്നവരാണെന്നും ഇനിയും അത് തുടരുമെന്നും ഇന്ത്യൻ വംശജൻ കൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു. ജി 7 ഉച്ചകോടിക്കിടെ ചർച്ച നടത്താമെന്നും ഋഷി സുനക് അറിയിച്ചു.
Discussion about this post