ബംഗളൂരു: കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാത്മീകി കോർപ്പറേഷൻ അഴിമതിയാരോപണത്തെ തുടർന്നാണ് രാജി. രാജി കത്ത് ബി നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി.
പട്ടികജാതി വികസന കോർപറേഷന്റെ ഫണ്ടിൽ 187 കോടി രൂപ സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റിയിരുന്നു. തട്ടിപ്പ് പുറത്തറിഞ്ഞത് കോർപറേഷനിലെ സൂപ്രണ്ട് ആത്മഹത്യചെയ്തതോടെ. ബാങ്കിൻറെ പരാതിയിൽ സിബിഐ കേസെടുത്തതാണ് രാജിയ്ക്ക് കാരണമായത്. കേസിൽ കോർപറേഷന്റെ എംഡിജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥൻ തന്റെ മരണക്കുറിപ്പിൽ ചന്ദ്രശേഖർ മേലുദ്യോഗസ്ഥരുടെയും മന്ത്രിയുടെയും പേര് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. കോർപറേഷൻ മാനേജിങ് ഡയറക്ടർ ജെ.ജി. പത്മനാഭ്, അക്കൗണ്ട്സ് ഓഫിസർ പരശുറാം ജി.ദുരുകണ്ണവർ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ സുചിസ്മിത റാവൽ എന്നിവരുടെ പേരുകളായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.
Discussion about this post