മുംബൈ : നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്ന് വ്യക്തമായതോടെ തിരിച്ചു കയറി ഓഹരിവിപണി. ദിനാരംഭത്തിൽ തന്നെ സെൻസെക്‌സ് 378.59 പോയിൻ്റ് ഉയർന്ന് 74,804.68 ലും നിഫ്റ്റി 105.65 പോയിൻ്റ് ഉയർന്ന് 22,726 ലും ആണ് തുടങ്ങിയത്.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി ജെ പി കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടർന്ന് തകർന്നടിഞ്ഞ ഓഹരി വിപണി ഇന്ന് വീണ്ടും തിരിച്ചുകയറിയതായി കൊട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസർച്ച് മേധാവി ശ്രീകാന്ത് ചൗഹാൻ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സെൻസെക്‌സിലും നിഫ്‌റ്റിയിലും വലിയ ഇടിവുണ്ടായിരുന്നു. നാല് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തകർച്ചയായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായിരുന്നത് . മുമ്പ് കൊവിഡ് വ്യാപനത്തിന്റെ സമയത്താണ് ഇന്ത്യൻ വിപണി ഇത്ര മാത്രം തകർച്ച നേരിട്ടത്.
Discussion about this post