ഇടുക്കി: പൊതുപ്രവർത്തകയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല സന്ദേശങ്ങൾ അയച്ച് ഡിവൈഎഫ്‌ഐ നേതാവ്. കുമളി സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ രാജേഷ് രാജുവാണ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അശ്ലീല സന്ദേശങ്ങൾ അയച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതോടെ പൊതുപ്രവർത്തക മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് കേസ് എടുക്കാൻ കമ്മീഷൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകിയത്. 2023 സെപ്തംബറിൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ കേസ് എടുക്കാൻ നിർദ്ദേശം.
സംഭവത്തിൽ യുവതി ആദ്യം സൈബർ പോലീസിന് ആയിരുന്നു പരാതി നൽകിയിരുന്നത്. എന്നാൽ സൈബർ പോലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ഇല്ലെന്ന പേരിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിൽ യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുർന്നായിരുന്നു കമ്മീഷനിൽ പരാതി നൽകിയത്.
Discussion about this post