മുംബൈ: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം എൻസിപി എംഎൽഎമാർ ശരദ് പവാറിൻ്റെ പാളയത്തിലേക്ക് മടങ്ങിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മഹാരാഷ്ട്ര എൻസിപി അധ്യക്ഷനും എംപിയുമായ സുനിൽ തത്കരെ. എല്ലാ എംഎൽഎമാരും അജിത് പവാറുമായി ഒന്നിച്ചിരിക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത്തരം തെറ്റായ വിവരങ്ങൾ ബോധപൂർവം പ്രചരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങളുടെ എംഎൽഎമാർ എൻസിപിയിലെ ശരദ് പവാർ വിഭാഗവുമായി ബന്ധമുണ്ടെന്ന് ബോധപൂർവം കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്… ഞങ്ങളുടെ എല്ലാ എംഎൽഎമാരും ഞങ്ങളോടൊപ്പമാണ്, ഞങ്ങൾ ഒരു ടീമാണ്. തിരഞ്ഞെടുപ്പ് സമയത്തും ഇത്തരം കിംവദന്തികളും വ്യാജ വീഡിയോകളും പ്രചരിച്ചിരുന്നു,” മഹാരാഷ്ട്ര എൻസിപി മേധാവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത് കൂടാതെ നാളെ ഡൽഹിയിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിലും പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര എൻസിപി അധ്യക്ഷൻ അറിയിച്ചു.
Discussion about this post