ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. എഎപിയുടെ ഡൽഹി കൺവീനർ ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമായിരുന്നു കോൺഗ്രസ് എഎപി സഖ്യം, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇൻഡി സഖ്യം രൂപീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് മത്സരിച്ചു. എന്നാൽ, ഡൽഹി വിധാന സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കലും സഖ്യമുണ്ടാകില്ല. വിധാൻ സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഡൽഹിയിലെ ജനങ്ങളോടൊപ്പം മത്സരിക്കും’ ഗോപാൽ റായി പറഞ്ഞു.
Discussion about this post