തൃശൂർ: ലോകപ്രശ്‌സ കാർട്ടൂണായ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാൻ വീടുവിട്ട് ഇറങ്ങിയ നാലാം ക്ലാസുകാരനെ തിരികെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ആമ്പല്ലൂരാണ് സംഭവം. ബുധനാഴ്ച വൈകീട്ട് സ്‌കൂൾ വിട്ടശേഷം രണ്ടു നാലാം ക്ലാസുകാർ കൂടി ഊരുചുറ്റാനിറങ്ങിയത്. നേരെ സ്വകാര്യ ബസിൽ കയറി യാത്ര തുടങ്ങി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശൊക്കെ തീർന്നു.
അളഗപ്പ പോളിടെക്‌നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഇരുവരും കോക്കാടൻ ജെയ്‌സൺ എന്നയാളുടെ ഓട്ടോറിക്ഷയിൽ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നായി ജെയ്‌സൺ. എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജെയ്‌സൺ സ്‌കൂൾ ഐ.ഡി. കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ജെയ്‌സൺ തന്നെ കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചു. ഈ സമയം കുട്ടികളെ കാണാതെ രക്ഷിതാക്കൾ സ്‌കൂളിലെത്തിയിരുന്നു.
Discussion about this post