ന്യൂഡൽഹി: ഭാരതമാതാവിനെ സേവിക്കുക എന്നതാണ് തന്റെ ജന്മലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കുകയാണ് തന്റെ കർത്തവ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എൻഡിഎ പാർലമെന്റ് സമ്മേളനത്തിൽ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ജനങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പൂർത്തീകരിക്കുന്നതിൽ ഒരു വിട്ടിവീഴ്ച്ചയും ചെയ്യില്ല. എന്റെ ഈ ജന്മത്തിൽ ഒരേയൊരു ലക്ഷ്യം മാത്രമാണുള്ളത്. ഒരു ജീവിതം ഒരു ലക്ഷ്യം, അത് ഭാരതമാതാവാണ്. രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളെ പൂർത്തീകരിക്കുക എന്നതാണ് എന്റെ കർത്തവ്യം. അതിന് വേണ്ടി ഉണർന്ന് പ്രവർത്തിക്കുക. നൂറ്റാണ്ടുകളായി ഈ രാജ്യത്തൈ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ നിന്നും അവരെ രക്ഷിക്കുക. ഇതാണെന്റെ് ജീവിതലക്ഷ്യം’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post