ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വീഴാൻ ശ്രമിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ. എൻഡിഎയുടെ യോഗത്തിനിടെ ആയിരുന്നു നിതീഷ് കുമാർ അദ്ദേഹത്തിന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങാൻ ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനായുള്ള അവകാശവാദം ഉന്നയിക്കുന്നതിന് മുന്നോടിയായി ഉച്ചയോടെയായിരുന്നു എൻഡിഎ യോഗം. യോഗത്തിൽ പ്രധാനമന്ത്രിയ്ക്ക് അടുത്തായിരുന്നു നിതീഷ് കുമാറിന്റെയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും സ്ഥാനം. യോഗത്തിൽ സംസാരിച്ച ശേഷം മടങ്ങുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ കാൽക്കൽ വീഴാൻ നിതീഷ് കുമാർ തുനിഞ്ഞത്.
യോഗത്തിൽ നരേന്ദ്ര മോദിയെ പ്രശംസിച്ച നിതീഷ് കുമാർ അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിർദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കി കൊണ്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. ശേഷം തൊഴുകൈകളോടെ നിതീഷ് കുമാർ പ്രധാനമന്ത്രിയ്ക്കടുത്ത് എത്തി. അദ്ദേഹത്തെ കണ്ട പ്രധാനമന്ത്രി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് കൈകളിൽ പിടിച്ചു. ഈ സമയം നിതീഷ് കുമാർ കാലിൽ വീഴാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിന് അനുവദിക്കാതിരുന്ന പ്രധാനമന്ത്രി അദ്ദേഹത്തെ കൈകളിൽ പിടിച്ച് ഉയർത്തുകയും ചെയ്തു. നിതീഷ് കുമാറിനെക്കാൾ ആറ് വയസ്സ് ചെറുപ്പമാണ് പ്രധാനമന്ത്രി.
https://twitter.com/i/status/1798977992657612841









Discussion about this post