Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Offbeat

കനൽ തരി കത്തിക്കാൻ ഒരു തീപ്പെട്ടിയായലോ? ; ചരിത്രമറിയാം

by Brave India Desk
Jun 7, 2024, 05:17 pm IST
in Offbeat, Video
Share on Facebook
Tweet
WhatsApp
Telegram

ഒരു കനൽ തരി കത്തിക്കാൻ നമ്മൾ സാധാരണയായി എന്താണ് ഉപയോഗിക്കുന്നത്? കത്തിക്കാൻ ഉപയോഗിക്കുന്ന ആ വസ്തു എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങൾ ആലോചിക്കാറുണ്ടോ? അതേ അടുക്കളയിലും പുറത്തുമായി നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത തീപ്പെട്ടിയെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. നോബ് തിരിച്ചാൽ സ്വയം കത്തുന്ന ഗ്യാസ് അടുപ്പുകളൊക്കെ ഉണ്ടെങ്കിലും, അടുക്കളയിൽ തീപ്പെട്ടി ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ചാൾസ് ഡാർവിന്റെ അഭിപ്രായത്തിൽ, ഭാഷ കഴിഞ്ഞാൽ മനുഷ്യന്റെ ഏറ്റവും വലിയ നേട്ടമാണ് തീ.

 

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ഒരു രൂപയ്‌ക്കോ രണ്ട് രൂപയ്‌ക്കോ കിട്ടുന്ന തീപ്പെട്ടികൾക്ക് പോലും വളരെ വലിയ ചരിത്രമാണ് പറയാൻ ഉള്ളത്. പല രസായനികളും ഉപയോഗിച്ചുള്ള തീപ്പെട്ടികൾ നിലവിൽ വന്നെങ്കിലും അവയിൽ മിക്കതും അപകടസാദ്ധ്യതകൾ നിറഞ്ഞതായിരുന്നു. മഞ്ഞ ഫോസ്ഫറസ്സും സൾഫറുമൊക്കെ ആദ്യകാലത്ത് ഉപയോഗിച്ചു നോക്കിയിരുന്നു. എന്നാൽ, ഇവയിൽ പലതും അപ്രതീക്ഷിതമായി തീ പിടിക്കുന്നവയും അപകടം ഉണ്ടാക്കുന്നതുമായിരുന്നു.

ഇന്നു കാണുന്ന രീതിയിലുള്ള അപകടരഹിതമായ തീപ്പെട്ടികൾ നിലവിൽ വരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മാത്രമാണ്. തിരികളുടെ അറ്റത്ത് പൊട്ടാസിയം ക്ലോറേറ്റും പശയും ചേർന്ന മിശ്രിതം കൊണ്ടുള്ള ഒരു തല ഉണ്ടായിരിക്കും. തീ പെട്ടിയുടെ ഒരു വശത്ത് ഗ്ലാസ് പൊടിയും ചുവന്ന ഫോസ്ഫറസ്സും ചേർന്ന മറ്റൊരു മിശ്രിതം നേർത്ത കനത്തിൽ തേച്ചിരിക്കും. തീപ്പെട്ടിത്തിരിയുടെ തല പെട്ടിയുടെ മിശ്രിതം തേച്ച വശത്ത് ഉരസുമ്പോൾ അവിടത്തെ ഗ്ലാസ് പൊടിയുമായുള്ള ഘർഷണം കൊണ്ട് ചൂടുണ്ടാകുന്നു. അതിൽ നിന്ന് തീപ്പെട്ടിത്തിരിയുടെ തലപ്പിലെ പൊട്ടാസിയം ക്ലോറേറ്റിന് തീ പിടിക്കുകയും ചെയ്യുന്നു. തുടർന്ന് ഇത് തീപ്പെട്ടിത്തിരിയുടെ തണ്ടിലേക്കു പടരുന്നു.

ഈ തീപ്പെട്ടി തണ്ട് ഒരു മരത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. സാധാരണയായി വൈറ്റ് പൈൻ മരത്തിൽ നിന്നും ആസ്പൻ മരത്തിൽ നിന്നുമാണ് തീപ്പെട്ടി നിർമ്മിക്കുന്നത്. മരം മുറിച്ച് ചെറിയ കഷ്ണങ്ങൾ ആക്കുന്നു. പിന്നീട് അവ അമോണിയം ഫോസ്‌ഫേറ്റിൽ മുക്കിയെടുക്കുന്നു. ഈ അമോണിയം ഫോസ്‌ഫേറ്റാണ് തീ ആളികത്താത്തിരിക്കാൻ സഹായിക്കുന്നത്.

തീ പകരുന്ന വെറും കൊള്ളികൾ മാത്രമായിരുന്നില്ല ഇന്ത്യയിലെ തീപ്പെട്ടികൾ. ഇന്ത്യൻ ചരിത്രവും സംസ്‌കാരവും സിനിമയും എക്കാലത്തും തീപ്പെട്ടികളുടെ കവർചിത്രങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. ചാൾസ് രാജകുമാരന്റെ വിവാഹവും അമിതാ ബച്ചന്റെ കൂലി സിനിമയും ടാറ്റാ നാനോയുടെ വരവുമെല്ലാം ഇന്ത്യയിലെ തീപ്പെട്ടികളുടെ കവർ ചിത്രങ്ങളായി. 1910 ൽ കൊൽക്കത്തയിലായിരുന്നു ഇന്ത്യയിൽ തീപ്പെട്ടി പിറവിയെടുത്തത്.

1826ൽ ജോൺ വാക്കർ എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് ഉരച്ചാൽ കത്തുന്ന തീക്കൊള്ളികൾ ആദ്യമായി വിപണിയിലെത്തിച്ചത്. കുറഞ്ഞ വിലയ്ക്കായിരുന്നു അന്ന് ജോൺ വാക്കർ തീപ്പെട്ടി സാധാരണകാരുടെ അടുക്കളയിൽ എത്തിച്ചത്. എന്തായാലും, പല നിത്യോപയോഗ വസ്തുക്കളെയും പോലെ തീപ്പെട്ടിക്കും വലിയൊരു ചരിത്രമുണ്ടെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസിലായില്ലേ…

Tags: matchbox
Share3
Tweet
Send
Share

Latest stories from this section

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies