ന്യൂഡൽഹി : എൻഡിഎ പാർലമെന്ററി യോഗത്തിൽ നരേന്ദ്രമോദിക്ക് പ്രശംസകളുമായി ലോക ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ . പ്രധാനമന്ത്രി കസേരയിൽ മോദിജിയെ കാണുന്നതിൽപരം സന്തോഷം മറ്റൊന്നില്ല. അഭിമാനത്തോടെ പൂർണ്ണപിന്തുണ അദ്ദേഹത്തിന് കൊടുക്കും എന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിലെത്തുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പ്രശംസിച്ചു.
ഇതിന്റെ ക്രെഡിറ്റ് നിങ്ങൾക്കുള്ളതാണ്. മോദിയുടെ ഇച്ഛാശക്തിയാണ് ചരിത്രത്തിൽ ഇത്രയും വലിയ വിജയം രേഖപ്പെടുത്താൻ സഹായിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എൻഡിഎ മൂന്നാം തവണയും ഇത്രയും വലിയ വിജയം നേടുന്നത് . ഇതൊരു സാധാരണമായ കാര്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്രമോദിക്ക് ആലിംഗനവും നൽകിയതിന് ശേഷമാണ് ചിരാഗ് പാസ്വാൻ പാർലമെന്ററി യോഗ വേദിയിൽ നിന്നും മടങ്ങിയത്. അതേസമയം പ്രധാനമന്ത്രി തലയിൽ തലോടിക്കൊണ്ട് ചിരാഗ് പാസ്വാനോട് സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ കാരണം, ഇന്ന് ലോകത്തിന് മുന്നിൽ ഇന്ത്യ രാജ്യത്തിന്റെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് അഭിമാനത്തോടെ പറയാൻ കഴിയും എന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.
Discussion about this post