തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ നേരിട്ട കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച മെത്രാപ്പോലീത്തയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വീണ്ടും പ്രളയം ഉണ്ടാക്കണമെന്ന് ആണ് ചിലര്‍ ആഗ്രഹിക്കുന്നത്. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാൻ കാരണം പ്രളയമാണ് എന്നാണ് പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയമുണ്ടാകണമെന്ന് ആരും ഇവിടെ ആഗ്രഹിക്കുന്നില്ല. പ്രളയത്തെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠം. പ്രളയകാലത്ത് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങളുടേത്
തീര്‍ത്തും നിഷേധാത്മക സമീപനമായിരുന്നു എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post