ന്യൂഡൽഹി : തുടർച്ചയായ മൂന്നാം ഊഴത്തിന് തയ്യാറെടുക്കുന്ന എൻഡിഎ നേതൃത്വം, നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വലിയ മാമാങ്കമാക്കാനുള്ള ഒരുക്കത്തിലാണ്. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം എണ്ണായിരത്തോളം ആളുകളാണ് ചടങ്ങിനെത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന നിമിഷമായത് കൊണ്ട് തന്നെ അയൽരാജ്യങ്ങളിൽ നിന്നുള്ള നിരവധി നേതാക്കളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിച്ച് വിദേശനേതാക്കൾ എത്തുന്നത് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്ന കണക്കുകൂട്ടലും ഇന്ത്യയ്ക്കുണ്ട്.
നിരവധി നേതാക്കൾ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച ന്യൂഡൽഹിയിൽ എത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കൻ പ്രസിഡന്റ്, മാലദ്വീപ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ, സീഷെൽസ് വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി അഹമ്മദ് അഫീഫ്, മൗറീഷ്യസിന്റെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രവിന്ദ് കുമാർ ,നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ എന്നിവർ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
വിദേശനേതാക്കൾ മാത്രമല്ല ചടങ്ങിൽ പങ്കെടുക്കുന്നത്. സാധാരണക്കാരും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളിയായ ദക്ഷിണ റെയിൽവേ ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ശുചീകരണ തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർമാർ, സെൻട്രൽ വിസ്ത പദ്ധതിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ, വന്ദേഭാരത്, മെട്രോ ട്രെയിനുകളിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും .
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമേ അതേ ദിവസം വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു നൽകുന്ന വിരുന്നിലും ഈ നേതാക്കൾ പങ്കെടുക്കും. ഈ ഒത്തുചേരൽ ഉയർന്ന തലത്തിലുള്ള ആശയവിനിമയങ്ങൾക്കും ചർച്ചകൾക്കും സഹായകമാകുമെന്നും സാർക്ക് അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രാദേശിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നുമാണ് വിവരം. നാളെ വൈകീട്ട് 7 . 15 നാണ് രാഷട്രപതി ഭവനിൽ ചടങ്ങ് നടക്കുക.
Discussion about this post