കൊൽക്കത്ത : വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് റസ്റ്റോറന്റ് ഉടമയ്ക്ക് നേരെ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ ആക്രമണം. കൊൽക്കത്തയിലെ ന്യൂ ടൗൺ മേഖലയിലെ റസ്റ്റോറന്റ് ഉടമയായ അനിസുൽ ആലത്തിനാണ് എംഎൽഎയുടെ മർദ്ദനമേറ്റത്. നടനും തൃണമൂൽ കോൺഗ്രസ് എംഎൽഎയും ആയ സോഹം ചക്രവർത്തിക്കെതിരെ റസ്റ്റോറന്റ് ഉടമ പരാതി നൽകി.
വെള്ളിയാഴ്ച രാത്രിയായിരുന്നു ന്യൂ ടൗൺ ഏരിയയിൽ വെച്ച് സംഭവം ഉണ്ടായത്. മറ്റു ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ ചന്ദിപൂർ എംഎൽഎ ആയ സോഹം ചക്രവർത്തി റസ്റ്റോറന്റിനു മുമ്പിൽ കാർ പാർക്ക് ചെയ്തതാണ് തർക്കത്തിന് കാരണമായത്. ആദ്യം സുരക്ഷാ ജീവനക്കാരുമായി ഉണ്ടായ തർക്കം പിന്നീട് റസ്റ്റോറന്റ് ഉടമയായ അനിസുൽ ആലവും എംഎൽഎയും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ റസ്റ്റോറന്റ് ഉടമ അധിക്ഷേപിച്ചതാണ് സംഘർഷത്തിന് കാരണമായത് എന്നാണ് എംഎൽഎ സോങ് ചക്രവർത്തി വ്യക്തമാക്കുന്നത്. എന്നാൽ ഈ ആരോപണം റസ്റ്റോറന്റ് ഉടമ നിഷേധിച്ചു. സംഭവത്തെക്കുറിച്ച് റസ്റ്റോറന്റ് ഉടമ ടെക്നോസിറ്റി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്.
Discussion about this post