ന്യൂഡൽഹി :ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ സംബന്ധിച്ചുളള്ള ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് തോൽവി ഭരണവിരുദ്ധരമാണോ എന്നത് നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ചുള്ള ഭരണവിരുദ്ധ വികാരമാണോ എന്നുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സിപിഎം പിബി യോഗം നാളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ ഡൽഹിയിൽ എത്തിയിരിക്കുന്നത്.വിശദമായി തന്നെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചർച്ച ചെയ്യും എന്നാണ് വിവരം. അതിനുശേഷം കേന്ദ്രകമ്മിറ്റി യോഗം ഈ മാസം അവസാനത്തോടെ നടക്കും. ആ യോഗത്തിലും തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള ചർച്ചകൾ നടത്തും.
നേതൃത്വത്തെ സംബന്ധിച്ച് 2019 ലെ തിരഞ്ഞെടുപ്പിലെ അതേ പ്രകടനം തന്നെ ഈ തിരഞ്ഞെടുപ്പിലും ഉണ്ടായതിൽ പാർട്ടിക്ക് അകത്ത് നിന്ന് തന്നെ വിമർശനങ്ങൾ രൂക്ഷമായി തന്നെയുണ്ട്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post