കൊൽക്കത്ത : കേന്ദ്രത്തിൽ അധികാരം പിടിക്കാനും സർക്കാർ രൂപീകരിക്കാനും ഉള്ള ശ്രമങ്ങൾ ഇൻഡി സഖ്യം അവസാനിപ്പിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. തങ്ങൾ ഇപ്പോഴും നിരീക്ഷണം തുടർന്നു വരുകയാണെന്നും മമത വ്യക്തമാക്കി. നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരും തന്നെ പങ്കെടുക്കില്ല എന്നും മമത അറിയിച്ചു.
സിഎഎ നടപ്പിലാക്കാനുള്ള എൻഡിഎ സർക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തുമെന്നും മമത ബാനർജി സൂചിപ്പിച്ചു. നിലവിൽ എൻഡിഎ സർക്കാരിന്റെ ഓരോ നീക്കങ്ങളും തങ്ങൾ നിരീക്ഷിച്ചുവരികയാണ്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ സാധ്യമായ ശ്രമങ്ങൾ എല്ലാം നടത്തുമെന്നും മമതാ ബാനർജി വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ ആയി മമതാ ബാനർജി തന്നെ തുടരുമെന്ന് തൃണമൂൽ അറിയിച്ചു. ലോക്സഭ കക്ഷി നേതാവായി സുധീപ് ബന്ധോപാധ്യായ തുടരും. ഡെറിക് ഒബ്രിയൻ ആണ് രാജ്യസഭാ കക്ഷി നേതാവ്. കാകോലി ഘോഷ് ലോക്സഭ ഡെപ്യൂട്ടി ലീഡറും സാഗരിക ഘോഷ് രാജ്യസഭ ഡെപ്യൂട്ടി ലീഡർ പദവിയും വഹിക്കുമെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
Discussion about this post