തിരുവനന്തപുരം/ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേരളത്തിൽ നിന്നും രണ്ട് മന്ത്രിമാർ. തൃശ്ശൂരിൽ നിന്നുള്ള എംപി സുരേഷ് ഗോപിയ്ക്ക് പുറമേ ജോർജ് കുര്യനും മന്ത്രിയായേക്കും. വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോർജ് കുര്യൻ. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ആണ് അദ്ദേഹം. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം മന്ത്രിസഭയിൽ എത്തുന്നത്. കോട്ടയം സ്വദേശിയായ ജോർജ് കുര്യൻ സിറോ മലബാർ കത്തോലിക്ക സഭ അംഗമാണ്. രാഷ്്ട്രീയ ജീവിതം ആരംഭിച്ചത് മുതൽ ബിജെപിയ്‌ക്കൊപ്പം നിലയുറപ്പിച്ച നേതാവാണ് ജോർജ് കുര്യൻ. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ജോർജ് കുര്യൻ ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിസഭയിൽ അംഗമാകുന്നത്.
നേരത്തെ ബിജെപി ഉപാദ്ധ്യക്ഷൻ ആയിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയ്‌ക്കെതിരെ മത്സരിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖമാണ് ജോർജ് കുര്യൻ.
Discussion about this post