ശ്രീനഗർ : ജമ്മുകശ്മീരിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം. ആക്രമണത്തെ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 യാത്രക്കാർ മരിച്ചതായി സ്ഥിരീകരണം. കശ്മീരിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.
പോണി പ്രദേശത്തെ തെര്യത്ത് ഗ്രാമത്തിൽ വെച്ചാണ് തീർത്ഥാടക സംഘത്തിന്റെ ബസ്സിന് നേരെ ആക്രമണമുണ്ടായത്. ബസ്സിന് നേരെ ഒന്നിലധികം തവണ വെടിവെപ്പ് ഉണ്ടാവുകയും തുടർന്ന് നിയന്ത്രണം തെറ്റിയ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറയുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തെ തുടർന്ന് ഉടൻതന്നെ സൈന്യവും ജമ്മു കശ്മീർ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Discussion about this post