ചായ കുടിക്കാത്തവർ വളരെ കുറവായിരിക്കും.. ഏത് വീട്ടിലെയും ഒരു ദിവസം ആരംഭിക്കുന്നത് ചായയോ കാപ്പിയോ വച്ചു കൊണ്ടായിരിക്കും. എന്നാൽ, ചായ വച്ചുകഴിഞ്ഞാലുള്ള ഏറ്റവും വലിയ പ്രശ്‌നം ചായ അരിപ്പയിലെ കറ നീക്കം ചെയ്യുക എന്നാതാണ്. മിക്ക വീടുകളിലെയും അരിപ്പ കറ നിറഞ്ഞിരിക്കുന്നത് കാണാം.
എന്നാൽ, നിങ്ങളുടേത് പ്ലാസ്റ്റിക് അരിപ്പയല്ലെങ്കിൽ അതിലെ കറ നമുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതേ ഉള്ളൂ… എങ്ങനെയാണെന്നല്ലേ…
ചായ അരിപ്പ ആദ്യം ഗ്യാസിൽ വച്ച് ഒരു മിനിറ്റോളം ചൂടാക്കുക.. എല്ലാ ഭാഗത്തേക്കും ചൂട് കിട്ടുന്ന രീതിയിൽ വേണം ചൂടാക്കാൻ. ചൂടോടെ തന്നെ ഇൗ അരിപ്പ താഴേക്ക് തട്ടുക. അരിപ്പയിൽ നിന്നും പൊടികൾ താഴേക്ക് വീഴുന്നത് കാണാം. ഇതിന് പിന്നാലെ ഒരു ടൂത്ത് ബ്രഷ് എടുത്ത് നന്നായി ഇതിനകം വൃത്തിയാക്കുക. കണ്ണികൾ ഇനിയും അടഞ്ഞ് കിടക്കുന്നുണ്ടെങ്കിൽ ഒരഒ തവണ കൂടി ഇത്തരത്തിൽ ചൂടാക്കിയതിന് ശേഷം വൃത്തിയാക്കുക.
അരിപ്പയിലെ കറ കളയാൻ മറ്റൊരു വഴിയാണ് ബേക്കിംഗ് സോഡ. ഇത്തരത്തിൽ അരിപ്പയിലെ കറ കളയാനായി, ആദ്യം ഒരു ടൂത്ത് ബ്രഷ് എടുത്ത് നനയ്ക്കുക. ഇതിലേക്ക് അൽപ്പം ബേക്കിംഗ് സോഡ എടുത്ത് കറ പിടിച്ച എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അൽപ്പ നേരം ഇത്തരത്തിൽ ഉരച്ചതിന് ശേഷം സ്‌ക്രബ്ബർ ഉപയോഗിച്ച് കഴുകി എടുത്താൽ മതി.
Discussion about this post